Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Athira D. Nair

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്നണി സ്ഥാനാര്‍ഥിയായി ആതിര ഡി. നായര്‍

കോട്ടയം: സ്ഥാനാര്‍ഥികളില്‍ ബേബിയായി ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആതിര ഡി. നായര്‍. പാട്ടുപാടി വോട്ടു നേടാന്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്നണി സ്ഥാനാര്‍ഥിയായ ആതിര ഡി. നായര്‍ ട്വന്‍റി ട്വന്‍റിയിലൂടെയാണ് എത്തുന്നത്.

മന്ത്രിയായ വി.എന്‍. വാസവനെയും ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിനെയും എതിരിടാന്‍ രംഗത്തിറങ്ങിയ 25കാരിയായ ആതിര അടിമുടി കലാകാരിയാണ്. 20 വര്‍ഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നു. 19 വര്‍ഷമായി ഭരതനാട്യവും. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍, റീല്‍സ് താരം, ഒപ്പം സംരംഭകയും.

ആദ്യം നിശ്ചയിച്ച വീണാ നായരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാല്‍ അപ്രതീക്ഷിതമായി ആതിരയ്ക്ക് നറുക്കുവീഴുകയായരുന്നു. ബാലഗോകുലത്തില്‍ പ്രവര്‍ത്തിച്ച ആതിര ബിഎസ്‌സി സൈബര്‍ ഫോറന്‍സിംഗും എംഎസ്എസി കംപ്യൂട്ടര്‍ സയന്‍സും പൂര്‍ത്തിയാക്കി മാന്നാനം കെഇ സ്‌കൂളില്‍ അധ്യാപികയായിരിക്കേയാണ് സ്റ്റാര്‍ട്ട്അപ്പിലേക്ക് തിരിഞ്ഞത്. വീട്ടില്‍ ബൊട്ടീക്കും സ്‌മൈല്‍ ഗിഫ്റ്റ് എന്ന പേരില്‍ മറ്റൊരു സംരംഭവുമുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമ്പോള്‍ വീട്ടിലെ കുട്ടിയെപ്പോലെയാണ് എല്ലാവരും തന്നെ സ്വീകരിക്കുന്നതെന്ന് ആതിര പറയുന്നു. നൂറിലേറെ വേദികളില്‍ കച്ചേരി അവതരിപ്പിച്ചു. ഇപ്പോള്‍ ഭജന്‍സിന്‍റെ ഭാഗവും. പാട്ടു പാടിയും ഭജന ചൊല്ലിയും വോട്ടര്‍മാരുടെ മനസിളക്കി ബിഹാറില്‍ മൈഥിലി താക്കൂര്‍ വിജയിച്ചപോലെ തന്നെയും ഏറ്റുമാനൂരുകാര്‍ ചേര്‍ത്തു പിടിക്കുമെന്നാണ് ആതിരയുടെ വിശ്വാസം. ഏറ്റുമാനൂര്‍ പുന്നത്തറ വെസ്റ്റ് സ്വദേശിനിയാണ്.

Latest News

Corehub Up